ആര്‍ഷഭാരതസംസ്കാരമെന്നു പറഞ്ഞ് അഭിമാനിച്ചിരുന്ന നമ്മള്‍ ഇനിയെന്ത് പറയും
ഈ ഇന്ത്യയെ ഓര്‍ത്താണോ ,നാം അഭിമാനിക്കേണ്ടത്?
ഈ കേരളത്തെ ഓര്‍ത്താണോ നമ്മുടെ ചോര തിളക്കേണ്ടത്?
കവി പാടിയ കാലത്തിന്‍റെ നന്മയുടെ ഒരു തരിയെങ്കിലും ഇന്ന് കാണാനുണ്ടോ?
മനസ്സുകള്‍ മരവിച്ചിട്ടില്ലാത്ത ഒരു കൂട്ടം ചെറുപ്പക്കാരുടെ
പ്രതിഷേധത്തിന്‍റെ ഫലമാണ് ഇപ്പോള്‍ നാം ഡല്‍ഹിയില്‍ കണ്ടുകൊടിരിക്കുന്ന പ്രതികരണങ്ങള്‍ ...
ഈ ലോകം നമുക്ക് നന്മയാല്‍ നിറയ്ക്കണം
നമ്മുടെ പെണ്മക്കള്‍ക്കു സുരക്ഷിതമായ ഒരു മാതൃരാജ്യം വേണം...
നമ്മുടെ അമ്മമാരും സഹോദരിമാരും നിര്‍ഭയം ഇവിടെ ജീവിക്കണം
ഇതൊക്കെ സാധിക്കണമെങ്കില്‍ കുറ്റവാളികള്‍ ശിക്ഷിക്കപ്പെടണം
സമാനമായ കുറ്റ കൃത്യങ്ങള്‍ ചെയ്തിട്ടുള്ള എല്ലാ ഗോവിന്ദചാമിമാരും
ഇതേ ശിക്ഷ അനുവ്ഭാവിക്കണം
സുരക്ഷിത ലോകം സ്ത്രീകള്‍ക്ക്
ഇതാവട്ടെ നമ്മുടെ പുതുവത്സര തീരുമാനം
നമ്മുടെ മക്കളുടെ മുഖത്തെ പുഞ്ചിരി എന്നും നിലനില്‍ക്കട്ടെ
No comments:
Post a Comment